2015, ജൂൺ 20, ശനിയാഴ്‌ച

ഇടം

അവന്‍റെ മനസ്സിലൊരിടം നേടണം
 എന്നേ ഉണ്ടായിരുന്നുള്ളു  എനിക്ക്
അവന്‍ ആഗ്രഹിച്ചത്‌
എന്‍റെ ശരീരത്തില്‍ ഒരിടമായിരുന്നു .
അതെന്നെ വേദനിപ്പിച്ചു ...
ആ വേദന നല്‍കിയ ഇടം
മരണമായിരുന്നു .

2015, മേയ് 15, വെള്ളിയാഴ്‌ച

2015, മേയ് 14, വ്യാഴാഴ്‌ച

2015, മേയ് 11, തിങ്കളാഴ്‌ച

മഴ




                                                
സ്വപ്നത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നപ്പോഴേയ്ക്കും മഴ പകുതിയായിരുന്നു....
മണ്ണിന്‍റെ മണമെല്ലാം ഒലിച്ചു പോയി ..
 പാമ്പിന്റെ നാളായാതുകൊണ്ടാവും സുധയ്ക്ക് പുതുമണ്ണിന്റെ മണത്തോട് ഇത്രയേറെ  ഇഷ്ടം....
മഴ മണ്ണിനെ ചുംബിക്കുന്നതുകൊണ്ടാണ് ഇത്ര നല്ല ഗന്ധമുണ്ടാകുന്നതെന്നു കുഞ്ഞായിരുന്നപ്പോ പറഞ്ഞു കേട്ടിട്ടുണ്ട് .
തണുപ്പല്ലേ .... ചായ കുടിക്കുന്നില്ലേയെന്നു വിളിച്ചു ചോദിച്ച് ....
സ്കൂള്‍ യൂണിഭോമിട്ട കുട്ടികളുടെ വൈകുന്നേരത്തെ നിര നിരയായുള്ള യാത്ര പോലെ, ഇടയ്ക്ക് നിര തെറ്റിയും
പിന്നെ വണ്ടിയുടെ ഹോണടി ശബ്ദം കേട്ടപോലെ പെട്ടന്നുള്ള ഒതുക്കവും ഒക്കെയായിട്ട്‌ ആ ചായം പൂശിയ വെള്ളം ഒഴുകിയകലുന്നു.... വെറുതെ കണ്ടുനില്‍ക്കാന്‍ നല്ല സുഖമുള്ള കാഴ്ചയാണ് ...
ഒഴുകിയകലുന്ന അഴുക്കുചാലുകള്‍ക്കും പറയാനുണ്ടാവും ഒരു നീണ്ട കഥ ....
ആര്‍ക്കും പിടി കൊടുക്കാതെ , അണിചേരുന്ന ഓരോ മഴതുള്ളിയെയും ഒപ്പം നിറുത്തിക്കൊണ്ട് യാത്ര തുടരുകയാണ് ...
സുധ വെറുതേ പറഞ്ഞു ......ഞാന്‍ ജീവിച്ചതും ഇങ്ങനെതന്നെയായിരുന്നു,
നീ തനിയേ സംസാരിക്കാനും തുടങ്ങിയോ, മനുഷ്യര്‍ക്ക് ഇത്രേം വട്ടുണ്ടാവുമോ.... ഒട്ടും പുതുമയില്ലാത്ത ചോദ്യമായതുകൊണ്ട് ശ്രദ്ധിച്ചതേയില്ല,
ഒരു വൈകുന്നേരം പതിവുപോലെ ജോലി കഴിഞ്ഞ് വന്ന് സുധ പറഞ്ഞ് ....
ഒരു കണക്കിന് പറഞ്ഞ ഈ കുട്ടികള് തന്നെയാ ഭേദം അവര്‍ക്ക് സൗന്ദര്യസംരക്ഷണം ഒന്നുല്ല..
മഴ പെയ്യാന്‍ തുടങ്ങിയപ്പോഴേ ബസ്സിലുള്ളവരൊക്കെ ഷട്ടര്‍ താഴ്ത്താന്‍ പറഞ്ഞു ബഹളം തുടങ്ങി ...
കുട്ടികള്‍ക്ക് നനയാന്‍ എത്രമാത്രം കൊതിയുണ്ടാവും അതൊന്നും ആര്‍ക്കും കേള്‍ക്കേണ്ട ...
പകല്‍ സമയത്ത് വെയിലിനെ പറയും, മഴയുണ്ടെങ്കില്‍ മഴയെ പറയും ,
രണ്ടായാലും പുറത്തെകാഴ്ചകള്‍ക്കു വിലക്കിടും അത്രയേയുള്ളൂ... അതൊക്കെ എന്തിനുവേണ്ടിയാ... മുഖം കറത്ത് പോവുമെന്നും, തേച്ചുമിനുക്കി വെച്ചിരിക്കുന്ന ചായം ഒലിച്ചു പോവുമെന്നും ഒക്കെ പേടിചിട്ടല്ലേ?
ഇത്രേം പറഞ്ഞപ്പോഴേയ്ക്കും അകത്തുനിന്നും ചോദ്യം വന്നു, നീ പോവുന്നിടത്തെല്ലാം എന്നും ഈ നശിച്ച മഴ കാണും അല്ലേ....?
അയാള്ക്കിപ്പോ മഴ വര്‍ത്തമാനങ്ങളും അസഖ്യമായി തോന്നി തുടങ്ങി...
സുധയ്ക്കിപ്പോ പേടി സംസാരിക്കാന്‍ മറന്നു പോവുമോന്നാ....
എത്ര പരിചയമില്ലാത്തവരായാലും.. കുടയില്ലാതെ നടക്കുന്നവര്‍ പരസ്പരം കണ്ടാല്‍ ചിരിക്കും പരിചിത ഭാവത്തില്‍ ..
അങ്ങനെ പരിചയപ്പെട്ടവര്‍ ഒരുപാടുണ്ട്..
‘മഴ നനയാനുള്ളതല്ലേയെന്ന’ ചോദ്യത്തില്‍നിന്ന് ശ്രദ്ധിച്ചു തുടങ്ങിയതാ അയാളെ .....
സംസാരിച്ചു തീരില്ലെന്ന് വിശ്വസിച്ചിരുന്ന ഒരേ ഒരു വിഷയവും മഴയായിരുന്നു,
കുട ബാഗില്‍ ഒളിച്ച് വെച്ച് മഴ നനഞ്ഞ അന്ന് വൈകുന്നേരമാണ്  സുധയുടെ അസുഖം സ്ഥിതീകരിച്ചത്.
ഏറ്റവും പുതുതായി ലഭിച്ച അസുഖത്തിന്‍റെ ചികിത്സ മാത്രം തനി നാടന്‍ ശൈലിയിലാരുന്നു...അവളുടെ മുറി പണ്ടേ ശബ്ദവുമായി സമരത്തിലായിരുന്നല്ലോ?
അതിന്‍റെ കൂടെ കാലില്‍ വെള്ളി കൊലുസിനു പകരം വെള്ളിച്ചങ്ങലയും, കുറച്ചു കറുത്ത ഇരുട്ടും ചേര്‍ത്തൊരു മുറി സമ്മാനിച്ചു,
ഒരു കൈക്കുംബിള് നിറയെ മഴവെള്ളം പിറന്നാള്‍ സമ്മാനമായി തന്ന അയാളുടെ ഈ മാറ്റം ചിലപ്പോ മറവികൊണ്ടായിരിക്കും..
കുപ്പിവള പൊട്ടിച്ചിതറുന്നപോലെ സംസാരിച്ചിരുന്ന സുധയിപ്പോ സംസാരിക്കാന്‍ മറന്നില്ലേ അതുപോലെ.....
ശബ്ദങ്ങളുടെ സമരം കാണുമ്പോ തോന്നും കറുപ്പ് ശാന്തതയുടെ നിറമാണെന്ന്....
നന്നേ കഷ്ടപ്പെട്ട് ജനല്‍പ്പാളിയൊന്നു തുറന്നപ്പോള്‍ മഴയും കളിയാക്കി, ഒളിഞ്ഞു നോക്കിയെന്നു പറഞ്ഞ്....
പഴയ കുട്ടി കഥകളിലൊക്കെ ആകാശം കരയുന്നതായിരുന്നു മഴ....
മുറിക്കുള്ളിലിരുന്നു മഴയെ കരഞ്ഞു തോല്‍പ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നെ.....
മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന തുളസിയുടെ കതിരും കരിഞ്ഞുണങ്ങി നില്‍ക്കുന്നത് കണ്ടപ്പോ. പിന്നെ മഴ കാണാന്‍ തോന്നിയില്ല, ജനലഴികലടച്ചു,
കറുപ്പ് മാത്രം ആ തോറ്റ പെണ്ണിനെ ഉപേക്ഷിച്ചു പോയില്ല.
വീണ്ടും കാണുക
എന്നൊന്നുണ്ടാവില്ല.
 നീ മരിച്ചതായി ഞാനും
ഞാന്‍ മരിച്ചതായി നീയും
 കണക്കാക്കുക
 ചുംബിച്ച
ചുണ്ടുകള്‍ക്ക് വിട തരികയെന്നു പത്മരാജന്‍  പറഞ്ഞതുപോലെ  മഴ ഒരിക്കലും മണ്ണിനോട് പറയാതിരിക്കട്ടെ.......
മഴ ചിലപ്പോ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു,
യാത്ര പറയാതെ പുറപ്പെട്ട്

മറ്റൊരു ഗോളതിലെത്തിപ്പെട്ട പെണ്ണായിരിക്കും ...... 

2015, ഏപ്രിൽ 24, വെള്ളിയാഴ്‌ച

മഞ്ചാടിക്കുരു


വര്‍ഷാവസാന പരീക്ഷയ്ക്കു ചൂടുണ്ടായിരുന്ന കാലത്ത്, രണ്ട് മാസത്തെ വേനലവധി  തുടങ്ങുന്നതും അവസാനിക്കുന്നതും അറിയാറില്ലായിരുന്നു...
വെറുതെ ഇരിക്കാന്‍ ആകെയുള്ളത് ഒരു orkut ഉം ..... 
 ഇപ്പൊ പക്ഷേ മാധവിക്കുട്ടിയമ്മ  പറഞ്ഞതുപോലെ , ' സമയം അഴുക്കുവെള്ളം പോലെ കെട്ടിക്കിടക്കുന്നു' ... 
വീട്ടുകാരുടെയും, വീടിലേയ്ക്കുള്ള വിരുന്നുകാരുടെയും ചവിട്ടുകൊണ്ട് കിടന്നിരുന്ന മഞ്ചാടിക്കുരു ഭാവിയിലെ നൊസ്റ്റാള്‍ജിയ രാജകുമാരനാകുമെന്ന്  എനിക്കറിയില്ലായിരുന്നു....... എന്നിട്ടും കൂട്ടുകാരോട് മത്സരിച്ചു പെറുക്കിക്കൂട്ടി ......കുറേക്കാലം കൂടി കഴിഞ്ഞപ്പോള്‍, ആ മഞ്ചാടിമരവും പാഴ്മരത്തിന്‍റെ ലിസ്റ്റില്‍ ചേര്‍ക്കപ്പെടു , അപ്പന്‍റെ കയ്യില്‍ കുറെ പുതിയ നോട്ടും കണ്ടു .......
ഇപ്പൊ അഞ്ജലി മേനോന്‍ പറയാത്തൊരു മഞ്ചാടികഥ ഓര്‍മവരുന്നു ....
നല്ല സുന്ദരിക്കുട്ടികള്‍ ചുവന്ന വട്ട പൊട്ടു തൊട്ടു നടക്കുന്നത് കണ്ടിട്ടില്ലേ , അവരു പറയാന്‍ കൊതിക്കുന്നതെന്തന്നറിയ്യോ????? ........
കാമുകനു വേണ്ടി സൂക്ഷിച്ചു വെയ്ക്കുന്ന മഞ്ചാടിമണികളെ കൂടെ കൊണ്ട് നടക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നാ.....  

2015, ഏപ്രിൽ 21, ചൊവ്വാഴ്ച

ഒരു പുതിയ തിയറി


 രണ്ടര മണിക്കൂര്‍ നീണ്ട ആ യാത്രയില്‍ 
 അവന്‍ സംസാരിച്ചുകൊണ്ടേയിരുന്നു ........
എന്‍റെ മനസ്സ് നിറയെ ചോദ്യങ്ങളും ....
ഇടയ്ക്കെപ്പോഴോ അവന്‍ എന്നെ തന്നെ നോക്കിയിരുന്നു ...
അത് ഞാന്‍ കണ്ടില്ലാന്നു നടിച്ചു .
പഴയ കാമുകിയെക്കുറിച്ചുള്ള അവന്‍റെ സംസാരം അപ്പോഴേയ്ക്കും ഞാന്‍ 
ആസ്വദിച്ചു തുടങ്ങിയിരുന്നു ....
ആമാശയം പതിയെ തെറി വിളിക്കാന്‍ തുടങ്ങി,
ചില നേരത്തെ വിശപ്പിന്‍റെ വിളി ഒടുക്കത്തെ വിളിയായിരിക്കും.....
ആ വിളി ഞങ്ങളെ കൊണ്ട് ചെന്നു നിറുത്തിയത് 
ഒരു വര്‍ഷം മുന്‍പ് എനിക്കു ഫുഡ്‌ പോയിസണ്‍ സമ്മാനിച്ച കടയ്ക്കു മുന്നിലും ,
മനസ്സ് നിറയെ ചോദ്യങ്ങളായിരുന്നതുകൊണ്ട്  കാമുകനെ രക്ഷിക്കാന്‍ മറന്നു ....
പിന്നീടു തനിച്ചുള്ള ഓരോ യാത്രയിലും,
ചോദ്യങ്ങളാവര്‍ത്തിച്ചു ,
അതില്‍നിന്നു പുതിയൊരു തിയറി ഞാന്‍ കണ്ടുപിടിച്ചു.
നൂറ്റൊന്നു വട്ടം ഓം ശാന്തി ഓശാന കണ്ടാല്‍ മനസ്സില്‍ പൂവിട്ട് പൂജിക്കുന്ന ചെക്കനെ സ്വന്തമായിട്ട് കിട്ടും .........
എന്‍റെ പ്രിയപ്പെട്ട പെണ്പില്ലേര്‍ക്കു നല്കാന്‍ ഇതിലും നല്ലൊരു ഉപദേശം വേറെയില്ല...
പുറത്തു നിലവും സൂര്യനും തമ്മിലടിയായി ...
നേരം വെളുക്കാന്‍ പോവുന്നു ........... 

പ്രണയം



'' ഇനിയൊരു  സൂര്യോദയത്തിനു  ഞാനില്ല 
ഇന്നലെ  കഴിഞ്ഞ  സൂര്യാസ്തമയം  ഞാന്‍  ഓര്‍ക്കുന്നുമില്ല'' .